കല്യാണം വിളിക്കാനെന്ന വ്യാജേന എത്തി പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2018 04:30 PM  |  

Last Updated: 26th June 2018 04:30 PM  |   A+A-   |  

തിരുവനന്തപുരം : കല്യാണം വിളിക്കാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് കൈമനത്താണ് സംഭവം. രാവിലെ വീട്ടിലെത്തിയ യുവാക്കളാണ് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വീട്ടില്‍ കയറിയ സംഘം യുവതിയുടെ തലയ്ക്കടിച്ചു. ഇതേത്തുടര്‍ന്ന് അകത്തേക്ക് ഓടിയ യുവതി മുറിയില്‍ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അക്രമിസംഘം വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു.

തനിക്കെതിരെ വീട്ടില്‍ പോസ്റ്റര്‍ പതിപ്പിച്ചിട്ടാണ് അക്രമി സംഘം മടങ്ങിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. അക്രമി സംഘം യുവതിയുടെ സ്വര്‍ണമാലയും കൈക്കലാക്കിയതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.