സിമന്റിന് അമിത വില: മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
By സമകാലികമലയാളം ഡെസ്‌ക് | Published: 26th June 2018 05:01 PM |
Last Updated: 26th June 2018 05:09 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റിന് അധിക വില ഈടാക്കുന്നത് പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
ഒരു ചാക്ക് സിമന്റിന് 60 മുതല്‍ 70 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. മഴക്കാലമായതോടെ സിമന്റിന് ഡിമാന്റും കുറഞ്ഞു. ഇത് മുന്നില്‍ കണ്ട് സിമന്റ് ഉല്‍പാദകര്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടിയിരിക്കുകയാണെന്ന് കേരള സിമന്റ് ബ്രിക്‌സ് ടൈല്‍സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.