സെക്കന്‍ഡ് ഷോയ്ക്കിടെ തീയറ്ററിന്റെ സീലിങ് പൊളിഞ്ഞു വീണു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th June 2018 09:28 AM |
Last Updated: 26th June 2018 09:28 AM | A+A A- |
അങ്കമാലി: സിനിമ നടക്കുന്നതിനിടെ തീയറ്ററിന്റെ സിലിങ് പൊളിഞ്ഞു വീണു. അങ്കമാലി കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ണിവല്‍ തീയറ്ററിന്റെ സീലിങ്ങിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണത്.
സെക്കന്‍ഡ് ഷോ നടക്കുന്നതിനിടെ രാത്രി 12മണിക്കാണ് സംഭവമുണ്ടായത്. ജുറാസിക് വേള്‍ഡ് സിനിമ ആസ്വദിച്ച് 40പേരോളം തീയറ്ററിനുള്ളില്‍ ഉണ്ടായിരിക്കെയാണ് സീലിങ് ഇടിഞ്ഞുവീണത്. ആര്‍ക്കും പരുക്കില്ല. സിനിമ കാണാനെത്തിയവര്‍ തീയറ്ററിന്റെ പിന്‍സീറ്റുകളില്‍ ഇരുന്നതാണ് രക്ഷയായത്.
മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടായതിനെതുടര്‍ന്ന് സീലിങ് നനഞ്ഞതാണ് പൊളിഞ്ഞുവീഴാന്‍ കാരണം. സീലിങ് ചെയ്ത ജിപ്‌സം പാനലാണ് തീയറ്ററിനുള്ളിലേക്ക് തകര്‍ന്നുവീണത്. സംഭവത്തെതുടര്‍ന്ന് ഈ സ്‌ക്രീനിലെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.