150 ഗ്രാമിന് വില 300 രൂപ; ബ്രാന്‍ഡഡ് ഐസ്‌ക്രീമില്‍ അളവു തട്ടിപ്പ്; പാര്‍ലറുകള്‍ക്കു പിഴ

150 ഗ്രാമിന് വില 300 രൂപ; ബ്രാന്‍ഡഡ് ഐസ്‌ക്രീമില്‍ അളവു തട്ടിപ്പ്; പാര്‍ലറുകള്‍ക്കു പിഴ
150 ഗ്രാമിന് വില 300 രൂപ; ബ്രാന്‍ഡഡ് ഐസ്‌ക്രീമില്‍ അളവു തട്ടിപ്പ്; പാര്‍ലറുകള്‍ക്കു പിഴ

കൊച്ചി: ഐസ്‌ക്രീം പാര്‍ലറുകളില്‍ വന്‍ തുകയ്ക്കു വില്‍ക്കുന്ന ബ്രാന്‍ഡ് ഐസ്‌ക്രീമുകളില്‍ അളവില്‍ തട്ടിപ്പു നടത്തുന്നതായി ലീഗല്‍ മെട്രോളജി വിഭാഗം കണ്ടെത്തി. 150 ഗ്രാം ഐസ്‌ക്രീമിന് 300 രൂപ വരെ ഈടാക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ വന്‍ തട്ടിപ്പു നടത്തുന്നതായാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ അളവില്‍ തട്ടിപ്പു നടത്തിയ സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ മെട്രോളജി വിഭാഗം പിഴയിട്ടു.

മീഡിയം, ലാര്‍ജ്, ജംബോ എന്നിങ്ങനെ പേരിട്ട് പല അളവില്‍ ഐസ്‌ക്രീം വിറ്റ് ഉപഭോക്താക്കളെ കൊള്ള ചെയ്യുന്ന രണ്ട് സ്ഥാനപങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവയ്ക്ക് 24,000 രൂപ പിഴയുമിട്ടു.

നിയമപ്രകാരമുള്ള തൂക്കമോ അളവോ പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. സിംഗിള്‍ സ്‌കൂപ്പ്, ഡബിള്‍ സ്‌കൂപ്പ് എന്നീ വിശേഷങ്ങളോടെയുള്ള പായ്ക്കറ്റുകളിലും നല്‍കുന്ന വിലയ്ക്കുള്ള ഐസ്‌ക്രീം ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇടപ്പള്ളിയിലെയും വളഞ്ഞമ്പലത്തേലയും പാര്‍ലറുകളിലാണ് പരിശോധന നടത്തിയത്.

വന്‍കിട മാളുകളിലെ ഐസ്‌ക്രീം വില്‍പ്പനകളിലും തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ റാം മോഹന്‍ പറഞ്ഞു. ഐ ലൈക്ക് ഇറ്റ്, ഐ ലവ് ഇറ്റ്എ, റഗുലര്‍ എന്നിങ്ങനെയുള്ള പേരുകളിലാണ് ഐസ്‌ക്രീം വില്‍പ്പന നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റ് പാര്‍ലറുകളിലും പരിശോധന നടത്തുമെന്നും ലീഗല്‍ മെട്രോളജി വിഭാഗം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com