ഒരു കത്തെഴുതിവച്ച് ജസ്‌ന ഇറങ്ങിപോകുമെന്ന് കരുതുന്നില്ല, അപായപ്പെട്ടിട്ടുണ്ടോ എന്ന് പേടി; വെളിപ്പെടുത്തലുമായി സഹപാഠി 

ഒരു കത്തെഴുതിവച്ച് ജസ്‌ന ഇറങ്ങിപോകുമെന്ന് കരുതുന്നില്ലെന്നും ജസ്‌ന അപായപ്പെട്ടിട്ടുണ്ടോ എന്ന പേടിയുണ്ടെന്ന് സുഹൃത്തും സഹപാഠിയുമായ പെണ്‍കുട്ടി
ഒരു കത്തെഴുതിവച്ച് ജസ്‌ന ഇറങ്ങിപോകുമെന്ന് കരുതുന്നില്ല, അപായപ്പെട്ടിട്ടുണ്ടോ എന്ന് പേടി; വെളിപ്പെടുത്തലുമായി സഹപാഠി 

കോട്ടയം:  ഒരു കത്തെഴുതിവച്ച് ജസ്‌ന ഇറങ്ങിപോകുമെന്ന് കരുതുന്നില്ലെന്നും ജസ്‌ന അപായപ്പെട്ടിട്ടുണ്ടോ എന്ന പേടിയുണ്ടെന്ന് സുഹൃത്തും സഹപാഠിയുമായ പെണ്‍കുട്ടി. പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന ജയിംസ് മൂന്നുമാസം കഴിഞ്ഞിട്ടും തിരിച്ചുവരാത്തസാഹചര്യത്തിലാണ് ഇങ്ങനെയൊരു ചിന്തയെന്ന് പെണ്‍കുട്ടി പറയുന്നു.   

ജസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ജസ്‌നയെക്കുറിച്ച്‌ വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ഉയര്‍ന്നുകേട്ട ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്നും പലയിടത്തും കണ്ടുവെന്ന വിവരങ്ങള്‍ ശരിയല്ലെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.

250 പേരെ ചോദ്യം ചെയ്തതില്‍ നിന്നും 120 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.11 പേജോളം നീളുന്ന വിശദീകരണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ജസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി വിവരമില്ലാതിരിക്കെ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com