മാവോയിസ്റ്റ് നേതാവ് മുരളിയുടെ ജീവന്‍ അപകടത്തിലെന്ന് മകന്‍; ജയിലില്‍ ചികിത്സ നിഷേധിക്കുന്നുവെന്നും  പരാതി

മാവോയിസ്റ്റ് നേതാവ് മുരളിയുടെ ജീവന്‍ അപകടത്തിലെന്ന് മകന്‍; ജയിലില്‍ ചികിത്സ നിഷേധിക്കുന്നുവെന്നും  പരാതി

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങ ളുടെ പേരില്‍ പൂനെ യേര്‍വാഡ ജയിലില്‍ കഴിയുന്ന കൊന്നത്ത് മുരളീധരന് ചികിത്സ നിഷേധിക്കപ്പെടുന്നതായി പരാതി. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം പോലും മുരളിക്ക് നിഷേധിക്ക

പൂനെ: മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങ ളുടെ പേരില്‍ പൂനെ യേര്‍വാഡ ജയിലില്‍ കഴിയുന്ന കൊന്നത്ത് മുരളീധരന്(മുരളി കണ്ണമ്പള്ളി) ചികിത്സ നിഷേധിക്കപ്പെടുന്നതായി പരാതി. നെഞ്ചുവേദന പലതവണ വന്നിട്ടും കാര്‍ഡിയോളജിസ്റ്റിനെ കാണുന്നതിനോ മതിയായ വൈദ്യസഹായം ലഭ്യമാക്കുന്നതിനോ ജയിലധികൃതര്‍ തയ്യാറായില്ല എന്നാണ് അദ്ദേഹത്തെ സന്ദര്‍ശിച്ച മകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുരളിയുടെ ജീവന്‍  അപകടത്തിലാണെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മൂന്ന് വര്‍ഷമായി യേര്‍വാഡ ജയിലില്‍ കഴിയുന്ന മുരളിയെ 2016 സെപ്തംബറില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഹൃദശസ്ത്രക്രിയ നേരത്തെ നടത്തിയിട്ടുള്ളതിനാല്‍ നെഞ്ചുവേദന വരുന്നത് അപകടമാണെന്നും ജീവന്‍ തന്നെ അപകടത്തിലാണെന്നും മകന്‍ പറഞ്ഞു.

തടവുപുള്ളിക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍ പോലും മുരളിക്ക്  അധികൃതര്‍ നിഷേധിക്കുന്നതായി  അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. നോംചോസ്‌കി അടക്കമുള്ളവര്‍ ഇടപെട്ടെങ്കിലും സര്‍ക്കാര്‍ കാര്യമായ അനുഭാവം പ്രകടിപ്പിച്ചില്ല.നീതിപൂര്‍വ്വമായ വിചാരണ ഉറപ്പുവരുത്തുകയോ അല്ലാത്ത പക്ഷം വിട്ടയയ്ക്കുകയോ വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ചികിത്സയ്ക്കുള്ള രേഖകള്‍ പോലും ജയിലധികൃതര്‍ വിട്ടു നല്‍കാന്‍ തയ്യാറായില്ലെന്ന്‌ ആക്ഷേപമുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം പോലും മുരളിക്ക് നിഷേധിക്കപ്പെടുന്നുവെന്നും മകന്‍ പറയുന്നു. 


2015 മെയ് എട്ടിന് താലേഗാവോണ്‍ ദബാഡയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രഹസ്യരേഖകള്‍ നിരോധിത സംഘടനയായ മാവോയിസ്റ്റുകള്‍ക്കായി കടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയായിരുന്ന മുരളി നാല്‍പത് വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പൊലീസ് പിടിയിലാത്. അജിത് എന്ന പേരില്‍ മാവോയിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന
പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com