വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു  

സംസ്‌കാരം ഇന്നുച്ചയ്ക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു  

തൃശ്ശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ അന്തരിച്ചു. 92വയസ്സായിരുന്നു. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളാണ് ഭാനുമതിയമ്മ.

1956ല്‍ വൈലോപ്പിള്ളി  ശ്രീധരമേനോനുമായുള്ള വിവാഹം നടന്നെങ്കിലും കുടുംബജീവിതം സുഖകരമല്ലാതിരുന്നതിനാല്‍ അധികം താമസിക്കാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഡോ.ശ്രീകുമാര്‍, ഡോ. വിജയകുമാര്‍ എന്നിവരാണ് മക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com