അമ്മ സംഘടനയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; കേരളം നിങ്ങളോടൊപ്പം: പികെ ശ്രീമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2018 08:40 PM  |  

Last Updated: 27th June 2018 08:40 PM  |   A+A-   |  

 

കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് ആണ്‍കോയ്മയെന്ന് മഹിളാ അസോസിയേഷന്‍ നേതാവും എംപിയുമായി പികെ ശ്രീമതി. അമ്മയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീവിരുദ്ധതയാണോ അമ്മയുടെ മുഖമുദ്രയെന്ന്  ആരു സംശയിച്ചാലും കുറ്റം പറയാന്‍ കഴിയുമോയെന്നും പികെ ശ്രീമതി  ചോദിക്കുന്നു

ജനാധിപത്യ കേരളത്തിലെ സ്ത്രീ സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം തീരുമാനത്തിലൂടെ അമ്മ സംഘടന കൈ കൊണ്ടത്. സ്ത്രീകള്‍ക്കു നേരെയുള്ളഹീനമായ ആക്രമണത്തെ എതിര്‍ക്കേണ്ടവര്‍ ആരോപണവിധയരൊടൊപ്പൊം എന്ന പ്രവണത സംഘടന ഉടനെ പുനപരിശോധിക്കണമെന്നാണ് പ്രബുദ്ധ കേരളത്തിലെ സ്ത്രീ സമൂ ഹം കാണാനും, കേള്‍ക്കാനും ആഗ്രഹിക്കുന്നതെന്ന് പികെ ശ്രീമതി പറഞ്ഞു

പോസ്റ്റിന്റെ പൂര്‍ണരൂപം

'അമ്മക്ക് '. ആണ്‍കോയ്മ.

ഒരുകാലത്ത് സിനിമയില്‍ നായികമാര്‍ക്കും നായകന്മാര്‍ക്കും തുല്യപദവിയായിരുന്നു. പ്രതിഭകളായ ഒട്ടനവധി യുവതികളായ സിനിമാതാരങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ അവരര്‍ഹിക്കുന്ന നീതിയും പദവിയും ലഭിക്കുന്നില്ല . നീതിക്കുവേണ്ടി ശബ്ദിക്കുവാനും രാജി വച്ച് പ്രതിഷേധിക്കാനും 4പേരു മാത്രമേ ഉള്ളു എന്നു ആരും കണക്കാക്കരുത്. പ്രബുദ്ധകേരളം നിങ്ങളോടൊപ്പം ഉണ്ട്.

ഇടതുപക്ഷം സ്ത്രീ സുരക്ഷയ്ക്ക് വളരെയധികം വില കല്‍പ്പിക്കുന്നു.

അമ്മ സംഘടനയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് വ്യക്തം.സ്ത്രീവിരുദ്ധതയാണോ അമ്മയുടെ മുഖമുദ്ര ? ആണെന്ന് ആരു സംശയിച്ചാലും. കുറ്റം പറയാന്‍ കഴിയുമോ ?

ജനാധിപത്യ കേരളത്തിലെ സ്ത്രീ സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം തീരുമാനത്തിലൂടെ അമ്മ സംഘടന കൈ കൊണ്ടത്. സ്ത്രീകള്‍ക്കു നേരെയുള്ളഹീനമായ ആക്രമണത്തെ എതിര്‍ക്കേണ്ടവര്‍ ആരോപണവിധയരൊടൊപ്പൊം എന്ന പ്രവണത സംഘടന ഉടനെ പുനപരിശോധിക്കണമെന്നാണ് പ്രബുദ്ധ കേരളത്തിലെ സ്ത്രീ സമൂ ഹം കാണാനും, കേള്‍ക്കാനും ആഗ്രഹിക്കുന്നത്.