കാസര്‍കോഡ് നിന്ന് കാണാതായ 11 പേര്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന; ബന്ധുക്കള്‍ പരാതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2018 12:15 AM  |  

Last Updated: 27th June 2018 12:15 AM  |   A+A-   |  

is

 

കാസര്‍കോഡ്; കാസര്‍കോഡ് നിന്ന് കാണാതായ പതിനൊന്നു പേര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തിയതായി സൂചന. രണ്ട് കുടുംബത്തിലെ കുട്ടികള്‍ അടക്കം 11 പേരെയാണ് കാണാതായത്. മൊഗ്രാലില്‍ നിന്ന് മൂന്ന് കുട്ടികള്‍ അടക്കം ആറ് പേരെയും ഉപ്പളയില്‍ നിന്ന് അഞ്ചു പേരുമാണ് അപ്രത്യക്ഷരായിരിക്കുന്നത്. ദുബായിലേക്കെന്ന് പറഞ്ഞ് പോയവരെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍. 

ഇവര്‍ ദുബായില്‍ എത്തിയിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇതോടെയാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി സംശയം ഉയര്‍ന്നത്. മൊഗ്രാലില്‍ നിന്ന് കാണാതായ ആള്‍ക്ക് ദുബായില്‍ മൊബൈല്‍ കടയുണ്ട്. എന്നാല്‍ ഇവിടെനിന്ന് ഇവര്‍ എങ്ങോട്ടാണ് പോയതെന്ന് സ്ഥിരീകരണമായിട്ടില്ല. ഇവര്‍ എങ്ങോട്ടേക്കാണ് പോയത് എന്നറിയാനുള്ള അന്വേഷണം ആരംഭിച്ചു. 

കാസര്‍കോഡുനിന്ന് മുന്‍പും നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് രണ്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരോധാനം.