കെഎസ്ആര്‍ടിസിയെ 'പാട്ടിലാക്കാന്‍' തച്ചങ്കരി: തീം സോങ്ങുമായി സിഎംഡി; കട്ട സപ്പോര്‍ട്ട് നല്‍കി ജീവനക്കാര്‍  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th June 2018 07:40 AM  |  

Last Updated: 27th June 2018 07:40 AM  |   A+A-   |  

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിന് പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയ്യാറാക്കി കഴിഞ്ഞു. അതിനനുസരിച്ച് വരികളെഴുതാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

മികച്ച വരികള്‍ തെരഞ്ഞെടുത്ത് ഗായകരായ ജീവനക്കാരെക്കൊണ്ട് തന്നെ പാടിക്കാനാണ് തങ്കരിയുടെ പ്ലാന്‍.  കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവത്കരിക്കുകയും ചെയ്യും. 

ചങ്ക് ബസ്സും കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്ക് സീറ്റ് നല്‍കി തറയിലിരുന്ന വനിത കണ്ടക്ടറും പെണ്‍കുട്ടിക്ക്  ബന്ധു വരുംവരെ രാത്രി കാവല്‍ നിന്ന ബസ്സുമൊക്കെ പാട്ടില്‍  കഥാപാത്രങ്ങളാക്കും.