പകല്‍ ഓട്ടോ ഓടിക്കും; രാത്രി ഓട്ടോയില്‍ കറങ്ങി നടന്ന് മോഷ്ടിക്കും; രണ്ടുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2018 04:11 AM  |  

Last Updated: 27th June 2018 04:11 AM  |   A+A-   |  

theaf

 

കാക്കനാട്; പകല്‍ ഓട്ടോഡ്രൈവര്‍മാരായി ജോലി നോക്കുകയും രാത്രി ഓട്ടോയുമായി കറങ്ങി നടന്ന് മോഷണം നടത്തുകയും ചെയ്ത രണ്ട് യുവാക്കള്‍ പിടിയില്‍. രാത്രിയില്‍ വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുകയാണ് ഇവരുടെ പരിപാടി. ഓട്ടോ ഡ്രൈവര്‍മാരായ വല്ലാര്‍പാടം പണ്ടാരംപറമ്പില്‍ സുരാജ് (29) വൈപ്പിന്‍ ചക്യാമുറി സ്റ്റിബിന്‍ (28) എന്നിവരാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. 

കാക്കനാട് ഓലിമുകളില്‍ ജംഗ്ഷനില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ബാറ്ററി കണ്ട് സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കണ്ടെത്തല്‍. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സണ്‍റൈസസ് ഹോസ്പിറ്റലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് മോഷ്ടിച്ചതാണ് ബാറ്ററി. 

സിവില്‍ സ്‌റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്ന് ബാറ്ററി മോഷണം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. പകല്‍ ഓട്ടോ ഓടിക്കുകയും രാത്രിയില്‍ സൂരജിന്റെ ഓട്ടോയില്‍ കറങ്ങിനടന്ന് ബാറ്ററി മോഷണം നടത്തുകയുമാണ് പ്രതികള്‍ ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.