സിപിഎം നഗരസഭാധ്യക്ഷയ്‌ക്കെതിരെ വാട്‌സ്ആപ് പ്രചാരണം : അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2018 10:40 AM  |  

Last Updated: 27th June 2018 10:43 AM  |   A+A-   |  

മാവേലിക്കര : മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷിനെതിരെ വാട്‌സ് ആപ്പില്‍ വന്ന മോശം പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുന്നു. ഇതിനായി പാര്‍ട്ടി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. 

വിവാദമുയര്‍ന്നപ്പോള്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച വ്യക്തി പ്രശ്‌നപരിഹാരത്തിനായി പാര്‍ട്ടിയിലെ ചിലരെ സമീപിച്ചു. പ്രശ്‌നം ഉണ്ടാകില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കിയെന്നും, പൊലീസ് നടപടികള്‍ വൈകിപ്പിക്കുകയും ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

സമൂഹമാധ്യമങ്ങളിലെ മോശം പരാമര്‍ശത്തിനെതിരെ ലീല അഭിലാഷ് പൊലീസില്‍ പാരിത നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പൊലീസ് തുടക്കത്തില്‍ അമാന്തിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫാസ് ഇടപെട്ടപ്പോഴാണ് ആരോപണ വിധേയനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാവേലിക്കര നഗരസഭയിലെ കെ.എസ്.ആര്‍.എ റസിഡന്റ്‌സ് അസോസിയേഷനിലെ എന്റെ കുടുംബം കെ.എസ്.ആര്‍.എ എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ലീലാ അഭിലാഷിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ അപവാദ പ്രചാരണം നടത്തിയത്. അറസ്റ്റ് ചെയ്ത ഷാജിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.