ഇതോ വിഷമുള്ള മീന്‍? നടുറോഡില്‍ പച്ചമീന്‍ തിന്ന് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം (ചിത്രങ്ങള്‍)

ഇതോ വിഷമുള്ള മീന്‍? നടുറോഡില്‍ പച്ചമീന്‍ തിന്ന് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം (ചിത്രങ്ങള്‍)
ചിത്രങ്ങള്‍ ബിപി ദീപു/എക്‌സ്പ്രസ്‌
ചിത്രങ്ങള്‍ ബിപി ദീപു/എക്‌സ്പ്രസ്‌

തിരുവനന്തപുരം: രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ, പച്ചമീന്‍ തിന്നു പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍. സെക്രട്ടേറിയറ്റിനു മുന്നിലാണ് പച്ചമീന്‍ തിന്നും പാചകം ചെയ്ത മീനും കപ്പയും വിളമ്പിയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. 


സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് മീന്‍ കറിവെച്ച് കപ്പയും ചേര്‍ത്തു കൊടുക്കുകയായിരുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മീനുകള്‍ കണ്ടെത്താന്‍ പരിശോധന വ്യാപകമായതോടെയാണ് തൊഴിലാളി പ്രതിഷേധം. 

തങ്ങള്‍ പിടിക്കുന്ന മീനില്‍ വിഷമില്ലെന്ന് തെളിയിക്കാന്‍ പച്ചയ്ക്ക് തിന്നാന്‍ വരെ തയാറാണെന്ന് അവര്‍ വ്യക്തമാക്കി. ഇറച്ചിക്കോഴി ലോബിയെ സഹായിക്കാനാണ് പരിശോധന കര്‍ശനമാക്കിയത് എന്നാണ് ഇവരുടെ ആരോപണം. 

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ് നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ പിടിക്കുന്ന മീന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് വില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com