ഇനി കള്ള് കുടിച്ചാലും ഉള്ളില്‍ പോകുന്നത് കഞ്ഞിവെള്ളമായിരിക്കും; മായം കലര്‍ത്തുന്നതിനുള്ള ശിക്ഷ ആറ് മാസമാക്കി കുറച്ച് സര്‍ക്കാര്‍

മായം കലര്‍ത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 50,000 രൂപയുമായിരുന്നു ശിക്ഷ
ഇനി കള്ള് കുടിച്ചാലും ഉള്ളില്‍ പോകുന്നത് കഞ്ഞിവെള്ളമായിരിക്കും; മായം കലര്‍ത്തുന്നതിനുള്ള ശിക്ഷ ആറ് മാസമാക്കി കുറച്ച് സര്‍ക്കാര്‍

ള്ളിനോട് മലയാളികള്‍ക്ക് പ്രത്യേക സ്‌നേഹമാണ്. എന്നാല്‍ കള്ള് പ്രേമികള്‍ക്ക് പലപ്പോഴും കള്ള് കുപ്പിയില്‍ കിട്ടുന്നത് കഞ്ഞിവെള്ളമായിരിക്കും. ഇനി നിങ്ങള്‍ കൂടുതല്‍ സൂക്ഷിച്ചോളൂ. കള്ളിന്റെ പേരില്‍ വരുന്നത് കഞ്ഞിവെള്ളമോ കപ്പ വേവിച്ച വെള്ളമോ ആയിരിക്കും. സര്‍ക്കാര്‍ കൊണ്ടുവന്ന അബ്കാരി നിയമ ഭേദഗതിയാണ് കുടിയന്മാര്‍ക്ക് തലവേദനയായിരിക്കുന്നത്. 

കള്ളില്‍ മായം കലക്കുന്നതിനുള്ള ശിക്ഷ ആറ് മാസമായി വെട്ടിക്കുറച്ചിരിക്കുകയാണ് അബ്കാരി നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍. മായം കലര്‍ത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 50,000 രൂപയുമായിരുന്നു ശിക്ഷ. ഇത് ആറ് മാസവും 25,000 രൂപയുമായിട്ടാണ് കുറച്ചിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കവര്‍ത്തി കള്ള് വില്‍ക്കുന്നവര്‍ക്കു നല്‍കുന്ന അതേ ശിക്ഷ കഞ്ഞിവെള്ളം പോലെയുള്ള അന്നജ സമ്പൂര്‍ണമായ വസ്തുക്കള്‍ ചേര്‍ക്കുന്നവര്‍ക്കെതിരേയും ചുമത്തുന്നത് ഉചിതമല്ലെന്ന് കണ്ടാണ് നിയമം ഭേദഗതി ചെയ്തതെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com