കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇടിമിന്നലില്‍ ഷോക്കേറ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്  

മുപ്പതോളം കുട്ടികള്‍ ലാബില്‍ കംപ്യൂട്ടര്‍ പരിശീലിച്ചിരുന്ന സമയത്താണ് സംഭവമുണ്ടായത്. മൗസിലും കീ ബോര്‍ഡിലും സ്പര്‍ശിച്ചിരുന്ന കുട്ടികള്‍ക്കാണു ഷോക്കേറ്റത്
കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇടിമിന്നലില്‍ ഷോക്കേറ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്  

ചിറ്റൂര്‍: സ്മാര്‍ട് ക്ലാസ് മുറിയില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയുണ്ടായ മിന്നലില്‍ ഷോക്കേറ്റ് അധ്യാപികയ്ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്. ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഐടി അധ്യാപികയ്ക്കുമടക്കം പത്തുപേര്‍ക്കാണ് പരുക്ക്.  

ഇന്നലെ വൈകിട്ടു മൂന്നരയോടെ മുപ്പതോളം കുട്ടികള്‍ ലാബില്‍ കംപ്യൂട്ടര്‍ പരിശീലിച്ചിരുന്ന സമയത്താണ് സംഭവമുണ്ടായത്. മൗസിലും കീ ബോര്‍ഡിലും സ്പര്‍ശിച്ചിരുന്ന കുട്ടികള്‍ക്കാണു ഷോക്കേറ്റത്. ലാബില്‍ നിന്നു നിലവിളി കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു ഷോക്കേറ്റ കുട്ടികളെയും അധ്യാപികയെയും ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

വിദ്യാര്‍ഥികളായ ഹരികൃഷ്ണന്‍, അഫ്‌സല്‍, ജിനു, രമേഷ്, അബ്ദുല്‍ സലാം, അശ്വിന്‍,അബിന്‍, എബി എസ് മാത്യു, അബിന്‍ ആന്റലോ എന്നിവര്‍ക്കും ഐടി അധ്യാപിക രേണുകയ്ക്കുമാണ് പരുക്കേറ്റത്. 15 കംപ്യൂട്ടറുകള്‍ മാത്രമുള്ള ലാബില്‍ ഒരു കംപ്യൂട്ടറിനു മുന്നില്‍ രണ്ടും മൂന്നും കുട്ടികള്‍ വീതമുണ്ടായിരുന്നു.

ഇടിമിന്നലില്‍ സ്‌കൂളിലെ ഓഫിസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുപതോളം കംപ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങളും നശിച്ചു. സ്‌കൂളിലെ മുഴുവന്‍ വൈദ്യുതി കണക്ഷനും വിച്ഛേദിക്കപ്പെട്ടു. ടെക്‌നിക്കല്‍ സ്‌കൂളായതിനാല്‍ തന്നെ വിലപിടിപ്പുള്ള ഒട്ടേറെ യന്ത്രങ്ങളുണ്ടായിരുന്ന സ്‌കൂളിലെ പല വയറിങ്ങും പ്ലഗ് പോയിന്റുകളും ഇന്റര്‍നെറ്റ് മോഡങ്ങളും മിന്നലിനെതുടര്‍ന്ന് കരിഞ്ഞുപോയി. മിന്നല്‍ രക്ഷാ കവചമില്ലാതിരുന്നതാണു കൂടുതല്‍ നാശനഷ്ടമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com