കേരളം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്; ലംഘിച്ചാല്‍ ഏഴ് ലക്ഷം രൂപ പിഴയും ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷയും  

സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ വിനോദസഞ്ചാര-ആരോഗ്യമേഖലകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പൂര്‍ണ്ണമായും ഒഴിവാക്കാനുറച്ച് കേരളം
കേരളം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്; ലംഘിച്ചാല്‍ ഏഴ് ലക്ഷം രൂപ പിഴയും ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷയും  

തൃശ്ശൂര്‍:  സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ വിനോദസഞ്ചാര-ആരോഗ്യമേഖലകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പൂര്‍ണ്ണമായും ഒഴിവാക്കാനുറച്ച് കേരളം. ആറുമാസത്തിനുള്ളില്‍ 500 കിടക്കകള്‍ക്ക് മുകളില്‍ സൗകര്യമുള്ള ആശുപത്രികളില്‍ നിന്നും നക്ഷത്രഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താനാണ് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ തീരുമാനം. 

ജൂണ്‍ മുതല്‍ വരുന്ന ആറുമാസമാണ് കുപ്പിവെള്ളത്തെ ഒഴിവാക്കാന്‍ നല്‍കയിട്ടുള്ള സമയം. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ചില്ലുകുപ്പികള്‍ ഉപയോഗിക്കാനും സുരക്ഷിതമായ കുടിവെള്ളത്തിനായി സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കാനുമാണ് നിര്‍ദേശം. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന ഇതുസംബന്ധിച്ച നോട്ടീസ് ഉടന്‍ നല്‍കും. 

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ച് നടപ്പാക്കുന്ന നിരോധനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കാനാണ് പദ്ധതി. നിലവില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കു മാത്രമാണ് കേരളത്തില്‍ നിരോധനമുള്ളത്.

അഞ്ചു മുതല്‍ ഏഴ് ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷയുമാണ് നിരോധനം ലംഘിക്കുന്നവരെ കാത്തിരിക്കുക. സ്ഥാപനങ്ങളുടെ ബോര്‍ഡ് ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം പൂട്ടാന്‍ ഉത്തരവിടുകയും ചെയ്യും. നിരോധനത്തിന്റെ ആദ്യഘട്ടം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് മേഖലകളിലും നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈകൊള്ളുക.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com