താനും കുടുംബവും യെമനില്‍; വന്നത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക്: കാസര്‍കോട് നിന്ന് കാണാതായ സാബിദിന്റെ ശബ്ദസന്ദേശം ലഭിച്ചു

കാസര്‍കോട് നിന്ന് കാണാതയ പതിനൊന്ന് പേരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു
താനും കുടുംബവും യെമനില്‍; വന്നത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക്: കാസര്‍കോട് നിന്ന് കാണാതായ സാബിദിന്റെ ശബ്ദസന്ദേശം ലഭിച്ചു

കൊച്ചി: കാസര്‍കോട് നിന്ന് കാണാതയ പതിനൊന്ന് പേരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. ചെമ്മനാട് നിന്ന് കാണാതായ സബാദിന്റെ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. താനും കുടുംബവും യെമനിലെത്തി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. വിദ്യാഭ്യാസത്തിന് വേണ്ടിയാണ് യെമനിലെത്തിയതെന്നും പറയുന്നു. 

രണ്ടു കുടുംബങ്ങളില്‍ നിന്ന് കുട്ടികളുള്‍പ്പെടെ പതിനൊന്നുപേരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. സബാദ് ഭാര്യ നാസിറ,മക്കളായ മുസാബ്,മര്‍ജാന,മുഖബില്‍ സാബിദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത് എന്നിവരേയും അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി അന്‍സാറിനെയും ഭാര്യയേയും മൂന്നു മക്കളേയുമാണ് കാണാതായതായി പരാതി ലഭിച്ചത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

നാസിറയുടെ പിതാവ് അബ്ദുല്‍ ഹമീദാണു കാസര്‍കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ദുബായില്‍ ബിസിനസുകാരനായ സബാദിന്റെ അടുത്തേയ്ക്കാണ് മറ്റുള്ളവര്‍ പോയതെന്ന് പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com