ജര്‍മന്‍ ആരാധകരേ, ആ ഫഌക്‌സുകള്‍ നിങ്ങള്‍ നീക്കം ചെയ്യുമല്ലോ; കളിയായും കാര്യമായും കലക്ടറുടെ കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2018 10:44 AM  |  

Last Updated: 28th June 2018 10:44 AM  |   A+A-   |  

collector

 

കണ്ണൂര്‍: ലോകകപ്പില്‍ ദക്ഷിണ കൊറിയയോടു തോറ്റ് ജര്‍മനി പുറത്തായതിനു പിന്നാലെ, ജര്‍മന്‍ ആരാധകരെ പകുതി ട്രോളിയും പകുതി കാര്യമായും കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജര്‍മനിക്കു വേണ്ടി വച്ച ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചാണ് കലക്ടര്‍ പോസ്റ്റിട്ടത്. 

ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ 2-0നാണ് പരാജയപ്പെടുത്തിയത്. ഇതോടെ ചാംപ്യന്മാര്‍ ലോകകപ്പില്‍നിന്നു തന്നെ പുറത്തായി. ഇതിനു പിന്നാലെയാണ് ജര്‍മനിക്കുവേണ്ടി കണ്ണൂരില്‍ സ്ഥാപിച്ചിട്ടുള്ള ഫഌ്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഓര്‍മിപ്പിച്ച് കലക്ടര്‍ പോസ്റ്റ് ചെയ്തത്. 'കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫഌ്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് കലക്ടറുടെ കുറിപ്പ്. 

ലോകകപ്പ് തുടങ്ങും മുമ്പു തന്നെ നാടിന്റെ മുക്കിലും മൂലയിലും ആരാധകരുടെ ഫഌക്‌സുകള്‍ നിരന്നിരുന്നു. പതിവില്ലാത്ത വിധം കൂടുതലാണ് ഇത്തവണ ടീം ആരാധകരുടെ ഫഌക്‌സുകള്‍. ഇവ വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കകള്‍ ശക്തമാണ്.