ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തു; യുവാവിനെ വീട്ടില്‍ കയറി തല്ലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th June 2018 03:19 AM |
Last Updated: 28th June 2018 03:56 AM | A+A A- |

അരൂര്‍; ബൈക്കില്‍ അമിത വേഗത്തില്‍ പോകുന്നത് ചോദ്യം ചെയ്ത യുവാവിനെ ഏഴംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചു. അരൂക്കുറ്റി കൊമ്പനാമുറി ഫാത്തിമ മന്‍സിലില്‍ ഫസലുദീനിനെയാണ് (35) അക്രമമേറ്റത്. സംഭവത്തില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കി.
കൊമ്പനാമുറി ജംഗ്ഷനില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഫസലുദീന്‍ തന്റെ മുന്നിലൂടെ ബൈക്കില്‍ പാഞ്ഞുപോയ യുവാക്കളോട് വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാതെ ബൈക്ക് യാത്രകര്‍ ഫസലദീന് നേരെ തിരിഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് വീട്ടിലേക്ക് പോയ ഫസലുദീനെ വീട്ടില്‍ കേറിവന്ന് ഏഴംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടായിരുന്നു ക്രൂരമര്‍ദനം. ഇതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റ ഫസലുദീനെ പ്രദേശവാസികളും മറ്റും ചേര്‍ന്ന് അരൂക്കുറ്റി ഗവ. ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.