ഐസിയുവില്‍ കയറ്റി രോഗിയുടെ ഛര്‍ദി കോരിച്ചു, സഞ്ചി തിരിച്ചു നല്‍കിയില്ല; ആദിവാസിയുടെ മൃതദേഹം പിടിച്ചുവെച്ച് ആശുപത്രി അധികൃതരുടെ ക്രൂരത

24 ന് രാത്രിയില്‍ കുഞ്ഞിരാമന്‍ മരിച്ചതായി അറിയിപ്പു വന്നെങ്കിലും മൃതദേഹം കാണിക്കാന്‍ തയാറായില്ല
ഐസിയുവില്‍ കയറ്റി രോഗിയുടെ ഛര്‍ദി കോരിച്ചു, സഞ്ചി തിരിച്ചു നല്‍കിയില്ല; ആദിവാസിയുടെ മൃതദേഹം പിടിച്ചുവെച്ച് ആശുപത്രി അധികൃതരുടെ ക്രൂരത

അഗളി: അട്ടപ്പാടിയില്‍ നിന്ന് കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്‌ക്കെത്തിയ ആദിവാസി മധ്യവയസ്‌കന്റെ മൃതദേഹം വിട്ടുകൊടുക്കാതെ അധികൃതരുടെ ക്രൂരത. മൃതദേഹം വിട്ടുകൊടുക്കാതെ ബന്ധുവിനെ ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ബാഗും മറ്റും ആശുപത്രിയില്‍ അകപ്പെട്ടതോടെ 40 കിലോമീറ്റര്‍ നടന്നാണ് ഇയാള്‍ അട്ടപ്പാടിയില്‍ എത്തിയത്. തുടര്‍ന്ന് കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന് എതിരേ പരാതിയുമായി ബന്ധു രംഗത്തെത്തിയതോടെയാണ് ക്രൂരത പുറത്തറിയുന്നത്. വെങ്കക്കടവ് ഊരിലെ കുഞ്ഞിരാമനാണ് (55) മരിച്ചത്. 

കഴിഞ്ഞ 23 ന് രാത്രിയാണ് കുഞ്ഞിരാമനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി രാത്രിതന്നെ കൊയമ്പത്തൂരിലേക്ക് ബന്ധുവായ മണിക്കുട്ടിക്കൊപ്പം അയച്ചു. ഹൃദയസംബന്ധമായ അസുഖമായതിനാല്‍ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിട്ടു. ഇതിനിടെ കുഞ്ഞിരാമന്‍ ഛര്‍ദിച്ചു. മണിക്കുട്ടിയോട് ഇത് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. 

അതിനായി ഐസിയുവില്‍ പ്രവേശിപ്പിച്ച ബന്ധുവിന്റെ പണം അടങ്ങുന്ന സഞ്ചി അവിടെ അകപ്പെട്ടു. രോഗിയെക്കുറിച്ചു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. 24 ന് രാത്രിയില്‍ കുഞ്ഞിരാമന്‍ മരിച്ചതായി അറിയിപ്പു വന്നെങ്കിലും മൃതദേഹം കാണിക്കാന്‍ തയാറായില്ല. രോഗി മരിച്ചതിനാല്‍ ഇവിടെ നില്‍കേണ്ടതില്ലെന്നും മൃതദേഹം അട്ടപ്പാടിയില്‍ എത്തിക്കുമെന്ന് പറയുകയും ചെയ്തു. ഐസിയുവില്‍ അകപ്പെട്ട സഞ്ചി ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാര്‍ മണിക്കുട്ടിയെ കഴുത്തിന് പിടിച്ച് പുറത്താക്കി.

തുടര്‍ന്ന് രണ്ട് ദിവസം ആശുപത്രിയുടെ പരിസരത്ത് ചുറ്റിത്തിരിഞ്ഞതിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ അട്ടപ്പാടി ഷോളയൂരിലെ ബന്ധുവീട്ടിലേക്ക് നടന്ന് ചെന്ന് സംഭവം വ്യക്തമാക്കി. മൃതദേഹം തിരിച്ച് നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com