'മഹേഷ് , സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോട് തർക്കിക്കാനില്ല' ; ചാനൽ ചർച്ചയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ശാരദക്കുട്ടി

പ്രബലർക്കു വേണ്ടി സംസാരിക്കാൻ തലക്കു ലേശമെങ്കിലും വെളിവുള്ള ഒരാളെ പോലും കിട്ടുന്നില്ലെന്നത് അമ്മയുടെ പാപ്പരത്തം വിളിച്ചു പറയുന്നു
'മഹേഷ് , സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോട് തർക്കിക്കാനില്ല' ; ചാനൽ ചർച്ചയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ശാരദക്കുട്ടി

തിരുവനന്തപുരം : മഹേഷ് , സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോടാകും തർക്കിക്കേണ്ടി വരുക എന്നറിയാവുന്നതുകൊണ്ടാണ് ചാനലുകളിലെ സായാഹ്ന ചർച്ചയിൽ പങ്കെടുക്കാത്തതെന്ന് ശാരദക്കുട്ടി. ബുദ്ധിയും ചിന്താശക്തിയുമുള്ള സ്ത്രീകളോട് സംസാരിക്കാൻ അത്രയെങ്കിലും തലപ്പൊക്കമുള്ളവരെ പറഞ്ഞയക്കാൻ അമ്മക്ക് കഴിയേണ്ടതാണ്. പക്ഷെ ചാനലുകളിലെ സാഹായ്ന ചർച്ചയിൽ പ്രബലർക്കു വേണ്ടി സംസാരിക്കാൻ തലക്കു ലേശമെങ്കിലും വെളിവുള്ള ഒരാളെ പോലും കിട്ടുന്നില്ലെന്നത് ആ സംഘടനയുടെ പാപ്പരത്തം വിളിച്ചു പറയുന്നു. 

അപ്പുറത്താരാണ് ചർച്ചക്കു വരുന്നത് എന്നന്വേഷിച്ച് ഉറപ്പു വരുത്താതെ ജീർണ്ണബുദ്ധികളോട് തർക്കിച്ച് നിങ്ങളുടെ വിലയേറിയ വാക്കുകളെ വ്യയം ചെയ്യരുതെന്ന് പ്രിയ കൂട്ടുകാരികളോട് അപേക്ഷിക്കുകയാണ്... ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മഹേഷ് , സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോടാകും തർക്കിക്കേണ്ടി വരുക എന്നറിയാവുന്നതുകൊണ്ട് സായാഹ്ന ചർച്ചക്ക് വിളിച്ച ചാനലുകളോട് വയ്യ എന്നു തീർത്തു പറയുകയായിരുന്നു. പ്രബലർക്കു വേണ്ടി സംസാരിക്കാൻ തലക്കു ലേശമെങ്കിലും വെളിവുള്ള ഒരാളെ പോലും കിട്ടുന്നില്ലെന്നത് ആ സംഘടനയുടെ പാപ്പരത്തം വിളിച്ചു പറയുന്നുണ്ട്.

അപ്പോഴും ഇപ്പുറത്ത് ആത്മവിശ്വാസത്തോടെ, സമചിത്തത കൈവിടാതെ, അധിക്ഷേപ വാക്കുകൾ പറയാതെ, മിതമായും ശക്തമായും വാക്കുകളുപയോഗിക്കാനറിയുന്ന അഡ്വ.ആശാ ഉണ്ണിത്താൻ, അഡ്വ. മിനി, നടി രഞ്ജിനി ഈ രംഗത്തെ അസുഖകരമായ അവസ്ഥകൾ നേരിട്ടറിയാമായിരുന്നിട്ടും യുക്തിപൂർവ്വം മാത്രം സംസാരിക്കുന്ന സജിത മoത്തിൽ, ദീദി, ഷാഹിന.. . ഈ സ്ത്രീകളെ കേൾക്കാൻ മാത്രമാണ് ടി വി ക്കു മുന്നിലിരിക്കുന്നത്.

ബുദ്ധിയും ചിന്താശക്തിയുമുള്ള സ്ത്രീകളോട് സംസാരിക്കാൻ അത്രയെങ്കിലും തലപ്പൊക്കമുള്ളവരെ പറഞ്ഞയക്കാൻ അമ്മക്ക് കഴിയേണ്ടതാണ്.. അതേപോലെ തന്നെ, അപ്പുറത്താരാണ് ചർച്ചക്കു വരുന്നത് എന്നന്വേഷിച്ച് ഉറപ്പു വരുത്താതെ ജീർണ്ണബുദ്ധികളോട് തർക്കിച്ച് നിങ്ങളുടെ വിലയേറിയ വാക്കുകളെ വ്യയം ചെയ്യരുതെന്ന് പ്രിയ കൂട്ടുകാരികളോട് അപേക്ഷിക്കുകയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com