നീലക്കുറിഞ്ഞി പൂക്കുന്നതു കാണാൻ ഓൺലൈനിൽ ബുക്കിങ് തുടങ്ങി

നീലക്കുറിഞ്ഞി പൂക്കുന്നതു കാണാൻ ഓൺലൈനിൽ ബുക്കിങ് തുടങ്ങി
നീലക്കുറിഞ്ഞി പൂക്കുന്നതു കാണാൻ ഓൺലൈനിൽ ബുക്കിങ് തുടങ്ങി

മൂന്നാർ‌‌‌‌‌‌‌‌‌‌‌‌‌‌‌‌: മൂന്നാറിലെ പ്രധാന ടൂറിസം ആകർഷണമായ നീലക്കുറിഞ്ഞി പൂവിടുന്നതു കാണാൻ ഓൺലൈൻ ബുക്കിങ് തുടങ്ങി. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് ജൂലൈ പതിനഞ്ചു മുതലാണ് രാജമലയിലേക്കു പ്രവേശനം അനുവദിക്കുക. 

ഇത്ത‌വണ നീലക്കുറിഞ്ഞി പൂവിടാൻ കാലതാമസം ഉണ്ടാകുമെന്നാണ് കരുതുന്നത്.  കുറിഞ്ഞി സീസൺ സമയത്ത‌് ഒരുദിവസം 3500 പേർക്കേ ഉദ്യാനം സന്ദർശിക്കാൻ അനുമതി നൽകൂ. ഇതിൽ 75 ശതമാനം ഓൺലൈൻ ‌ബുക്ക‌് ചെയ്യുന്ന‌വർക്കായിരിക്കും. മുതിർന്ന‌വർക്ക‌് 120 രൂപയും കുട്ടികൾക്ക‌് 90 രൂപയുമാണ‌് നിരക്ക‌്. വിദേശ ടൂറിസ്റ്റുകൾക്ക‌് 400 രൂപയും. 

കാമറ ഉപയോഗിക്കുന്ന‌വരിൽനിന്ന് 40 രൂപ അധികം ഈടാക്കും. 2006ലാണ‌് അ‌വസാനമായി രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത‌്. മൂന്ന‌് ലക്ഷത്തിലധികം പേരാണ് അന്ന് നീലക്കുറിഞ്ഞി കണ്ടത്. ഇത്ത‌വണ അഞ്ച‌ുലക്ഷം പേർ എത്തുമെന്ന‌് പ്രതീക്ഷിക്കുന്നു. ഓൺലൈൻ ബുക്കിങ്ങിന‌് www.munnarwildlife.com, www.eravikulamnationalpark.com എന്നീ വെബ‌്സൈറ്റ‌ുകൾ സന്ദർശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com