പിവി അന്‍വറിന്റെ പാര്‍ക്കിന് നാളെ പൂട്ട് വീഴും; ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2018 05:48 PM  |  

Last Updated: 29th June 2018 05:48 PM  |   A+A-   |  

 

കോഴിക്കോട്:പി.വി അന്‍വറിന്റെ പിവിആര്‍ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കേയാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്നറിയിച്ചത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് തള്ളുകയായിരുന്നു.കുടരഞ്ഞി പഞ്ചായത്തിന്റേതാണ് തീരുമാനം.

പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി പരാതി നല്‍കിയിരുന്നു.  ശാസ്ത്രീയ പഠനങ്ങള്‍ പോലും നടത്താതെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന് കണ്ടെത്തി ജില്ലാഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വാട്ടര്‍ തീം പാര്‍ക്കും തടയണയും കക്കാടംപൊയിലില്‍ വന്‍ദുരന്തത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.