'നിങ്ങള്‍ കത്തിച്ചത് ലക്ഷക്കണക്കിന് പേരുടെ ഹൃദയമാണ്'; മോഹന്‍ലാലിന് പിന്തുണയുമായി ആരാധകര്‍; പ്രതിഷേധിച്ചവര്‍ക്ക് നേരെ കൊലവിളി

നേതാക്കള്‍ക്കെതിരേ ഫോണിലൂടെ വധഭീഷണി മുഴക്കുന്നുണ്ടെന്നാണ് എഐവൈഎഫ് ആരോപിച്ചു
'നിങ്ങള്‍ കത്തിച്ചത് ലക്ഷക്കണക്കിന് പേരുടെ ഹൃദയമാണ്'; മോഹന്‍ലാലിന് പിന്തുണയുമായി ആരാധകര്‍; പ്രതിഷേധിച്ചവര്‍ക്ക് നേരെ കൊലവിളി

മ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രസിഡന്റ് മോഹന്‍ലാലിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ താരത്തിന് പിന്തുണയുമായി ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാലിനെ അനുകൂലിച്ച് കൊച്ചിയിലും തിരുവനന്തുപുരത്തും ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രകടം നടത്തി. മോഹന്‍ലാലിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഫ്‌ലക്‌സുകളുമായിട്ടായിരുന്നു ആരാധകരുടെ പ്രകടനം. 

കൊച്ചിയില്‍ നടന്ന പ്രകടനം സവിത തിയേറ്ററിനു സമീപത്തുനിന്നാണ് തുടങ്ങിയത്. മമ്മൂട്ടി ഫാന്‍സുകാരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നത്. മോഹന്‍ലാലിനെ ക്രൂശിക്കുന്നുവെന്ന് ആരോപിച്ച് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്തും പ്രകടനം നടത്തി. 

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചു മോഹന്‍ലാലിനെതിരെയും രാഷ്ട്രീയ, യുവജന സംഘടനകളും മറ്റും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തില്‍ മോഹന്‍ലാലിന്റെ കൊലം കത്തിക്കുകയും ചെയ്തു. ഇതിന് മറുപടിയായിട്ടാണ് ഫാന്‍സ് അസോസിയേളന്റെ നീക്കം. നിങ്ങള്‍ കത്തിച്ചത് മോഹന്‍ലാലിന്റെ കോലമോ ഫ്‌ലക്‌സോ അല്ല ലക്ഷക്കണക്കിന് പേരുടെ ഹൃദയങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഫ്‌ലക്‌സുകളും പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നു. 

അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഇതോടെ മോഹന്‍ലാലിന് എതിരെയുള്ള പ്രതിഷേധം ശക്തമായി. എഐവൈഎഫ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയവര്‍ മോഹന്‍ലാലിനെതിരേ പ്രതിഷേധ പ്രകടനം നടത്തി. 

എന്നാല്‍ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയാണ്. നേതാക്കള്‍ക്കെതിരേ ഫോണിലൂടെ വധഭീഷണി മുഴക്കുന്നുണ്ടെന്നാണ് എഐവൈഎഫ് ആരോപിച്ചു. ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലുള്ള ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് താരങ്ങളുടെ മൗനാനുവാദവും പിന്തുണയുമുണ്ടെന്നു കരുതേണ്ടിയിരിക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com