നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി: ആശങ്ക പ്രകടിപ്പിച്ച് വിഎസ്

ഉദ്യോഗസ്ഥലത്തില്‍ നിയമത്തിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയാനുള്ള സാധ്യതകള്‍ ഭേദഗതിയിലുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിഎസ്
നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി: ആശങ്ക പ്രകടിപ്പിച്ച് വിഎസ്

തിരുവനന്തപുരം: നിയമസഭ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി ബില്ലില്‍ ആശങ്കയറിയിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ബില്ലിനെ കുറിച്ച് പലരും ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന്് വിഎസ് പറഞ്ഞു. ഉദ്യോഗസ്ഥലത്തില്‍ നിയമത്തിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയാനുള്ള സാധ്യതകള്‍ ഭേദഗതിയിലുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

ഭേദഗതിക്കെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. സംഹാര നിയമമാണെന്ന് പറഞ്ഞ് ബില്‍ നിയമസഭയില്‍ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 

പുതിയഭേദഗതി മൂലം ഒരിഞ്ചു നെല്‍വയല്‍ പോലും നികത്തപ്പെടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പദ്ധതികള്‍ക്കുള്ള കാലതാമസം ഒഴിവാക്കിയാണ് പ്രാദേശിക സമിതകള്‍ക്ക് അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമെ ഇളവനുവദിക്കുവെന്നും ഒരിഞ്ചുപോലും നെല്‍വയല്‍ നികത്തപ്പെടില്ലെന്നുമായിരുന്നു നിയമസഭയില്‍ റവന്യൂമന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com