പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തന അനുമതിക്കു സ്റ്റേ

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ക്വാറികള്‍ പൂട്ടേണ്ടിവരും
പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തന അനുമതിക്കു സ്റ്റേ

കൊച്ചി: പരിസ്ഥിതി ലോല മേഖലകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന 123 വില്ലേജുകളിലെ പാറ ഖനനത്തിനാണ് സ്റ്റേ ബാധകമാവുക.

ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതി ഒരു മാസത്തേക്കാണ് ഡിവിഷന്‍  ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ക്വാറികള്‍ പൂട്ടേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com