ബസില്‍ കയറിയ വിദ്യാര്‍ത്ഥിയെ കണ്ടക്റ്റര്‍ വലിച്ച് പുറത്താക്കി; ബസ്സുകാര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം

നാട്ടുകാര്‍ ഇടപെട്ടെങ്കിലും വലിച്ചിറക്കിയ വിദ്യാര്‍ഥികളെ കയറ്റാതെ ബസ് പോയി
ബസില്‍ കയറിയ വിദ്യാര്‍ത്ഥിയെ കണ്ടക്റ്റര്‍ വലിച്ച് പുറത്താക്കി; ബസ്സുകാര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം

കൂറ്റനാട്; സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ബസില്‍ കയറിയ വിദ്യാര്‍ത്ഥിയെ കണ്ടക്റ്റര്‍ പുറത്തേക്ക് വലിച്ചിട്ടു. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂര്‍ ഹൈസ്‌കൂള്‍ ബസ് സ്‌റ്റോപ്പിലാണ് സംഭവം നടന്നത്. കുട്ടിയുടെ തോളിലും ബാഗിലും രണ്ടുകൈകൊണ്ടു പിടിച്ച് കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി. 

കണ്ടക്റ്റര്‍ ആദ്യം ബസില്‍ കയറിയ ഒരു വിദ്യാര്‍ഥിയുടെ തോളില്‍പിടിച്ച് പുറത്തേക്ക് തള്ളി. അതിനുശേഷമാണ് അതിനും മുന്നിലുള്ള വിദ്യാര്‍ഥിയോടും ക്രൂരത കാണിച്ചത്. ഇതൊടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും വലിച്ചിറക്കിയ വിദ്യാര്‍ഥികളെ കയറ്റാതെ ബസ് പോയി.

ഇന്നലെ വൈകീട്ട് നാലുമണിക്കാണ് സംഭവം. ബസിന്റെ മുന്‍വശത്തെത്തി കണ്ടക്റ്റര്‍ ആദ്യം വിദ്യാര്‍ഥിനികളോട് പരാക്രമം കാണിച്ചു. അതിന് ശേഷമാണ് പിന്നിലെത്തി ആണ്‍കുട്ടികളെ പുറത്തേക്ക് വലിച്ചിട്ടത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com