എം എം വർ​ഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2018 01:05 PM  |  

Last Updated: 30th June 2018 01:05 PM  |   A+A-   |  

തൃശൂർ: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി എം.എം വർഗീസിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മറ്റിയോഗമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.  നിലവിലെ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്​.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് എംഎം വർ​ഗീസ്.  സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമാണ് അദ്ദേഹം. സിഐടിയു സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിയ്ക്കുന്നു. 1991 ല്‍ തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 

തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തില്‍ മാരായ്ക്കൽ സ്വദേശിയാണ്. 1970 ലാണ് വർ​ഗീസ് പാര്‍ട്ടി അംഗമാകുന്നത്. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ഒല്ലൂരിലും തൃശൂരിലും പാര്‍ട്ടി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭാര്യ സിസിലി. മക്കള്‍: ഹണി വര്‍ഗീസ്‌ (ജഡ്ജി ,സിബിഐ കോടതി, എറണാകുളം), സോണി വര്‍ഗീസ്‌, ടോണി വര്‍ഗീസ്‌.