കാട്ടാനക്കൂട്ടം ജീപ്പ് കുത്തിമറിച്ചു; ജീപ്പില്‍ നിന്ന് തെറിച്ചുപോയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാട്ടാനക്കൂട്ടം ഷൈജന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടു. കുത്തിമറിച്ച ജീപ്പില്‍ നിന്ന് സൈജന്‍ കാട്ടിലേക്ക് തെറിച്ചു പോയതാണ് രക്ഷയായത്
കാട്ടാനക്കൂട്ടം ജീപ്പ് കുത്തിമറിച്ചു; ജീപ്പില്‍ നിന്ന് തെറിച്ചുപോയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോതമംഗലം; രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈജന്റെ ജീപ്പിന് മുന്നില്‍ അപ്രതീക്ഷിതമായാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. രക്ഷപ്പെടാന്‍ ഒരു വഴി മനസില്‍ തെളിയുന്നതിന് മുന്‍പേ കാട്ടാനക്കൂട്ടം ജീപ്പ് കുത്തിമറിച്ചു. പക്ഷേ ആനയുടെ അക്രമണത്തില്‍ നിന്ന് സൈജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന രക്ഷപ്പെടല്‍. മാമലക്കണ്ടം പഴമ്പിള്ളിച്ചാല്‍ റോഡിലൂടെ ജീപ്പില്‍ പോവുകയായിരുന്ന മാമലക്കണ്ടം കൊളമ്പേല്‍ കെ.ജെ. സൈജനാണ് (53) കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

പരുന്തനാംപാറയില്‍ ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്കായിരുന്നു സംഭവം. കാട്ടാനക്കൂട്ടം ഷൈജന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടു. കുത്തിമറിച്ച ജീപ്പില്‍ നിന്ന് സൈജന്‍ കാട്ടിലേക്ക് തെറിച്ചു പോയതാണ് രക്ഷയായത്. അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് തലകീഴായി നിന്നു. പിന്നാലെ ഓട്ടോയില്‍ എത്തിയവരാണ് സൈജനെ ആശുപത്രിയില്‍ എത്തിച്ചത്. കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൈജനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു
രാത്രി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com