ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജം; കന്യാസ്ത്രീക്കെതിരേയുള്ള പരാതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ബിഷപ്പ്

2016 ല്‍ പരാതി നല്‍കിയ ജലന്ധറിലെ കന്യാസ്ത്രീക്കെതിരേ ഗുരുതര പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇതാണ് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നാണ് ബിഷപ്പ് പറയുന്നത്
ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജം; കന്യാസ്ത്രീക്കെതിരേയുള്ള പരാതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ബിഷപ്പ്

ബലാത്സംഗ പരാതിക്കെതിരേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്ത്. കന്യാസ്ത്രീ നല്‍കിയ പരാതി വ്യാജമാണെന്ന് ബിഷപ്പ് പറഞ്ഞു. കേസുമായി സഹകരിക്കുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

2016 ല്‍ പരാതി നല്‍കിയ ജലന്ധറിലെ കന്യാസ്ത്രീക്കെതിരേ ഗുരുതര പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇതാണ് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നാണ് ബിഷപ്പ് പറയുന്നത്. തുടര്‍ നടപടികള്‍ സ്വീകരിച്ചതും കന്യാസ്ത്രീയെ പ്രകോപിപ്പിച്ചെന്നും ബിഷപ്പ് വ്യക്തമാക്കി. 2018 ലാണ് തനിക്കെതിരേ കള്ളപ്പരാതി ഉന്നയിക്കുമെന്ന കന്യാസ്ത്രിയുടെ ഭീഷണി ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തില്‍ എത്തി കേസിനോട് സഹകരിക്കുമെന്നാണ് ബിഷപ്പ് പറയുന്നത്. 

കത്തോലിക്ക സഭയിലെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വെച്ച് 2014 ല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കന്യാസ്ത്രിയുടെ പരാതി. കോട്ടയം എസ് പിക്ക് കന്യാസ്ത്രി പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഷപ്പിന് എതിരേ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. 

എന്നാല്‍ കന്യാസ്ത്രിയ്‌ക്കെതിരേ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മിന്‍പാണ് എസ്പിക്ക് ബിഷപ്പ് പരാതി നല്‍കിയിരിക്കുന്നത്. അച്ചടക്ക നടപടി സ്വീകരിച്ചതോടെ തനിക്കെതിരേ പീഡന പരാതി നല്‍കുമെന്ന് കന്യാസ്ത്രിയും വീട്ടുകാരും ഭീഷണിപ്പെടുത്തിയതായാണ് ബിഷപ്പിന്റെ പരാതി. കന്യാസ്ത്രി പരാതി നല്‍കുന്നതിന് മുന്‍പായിട്ടാണ് ബിഷപ്പ് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് പരാതികളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com