മാണി അഴിമതിക്കാരന്‍ തന്നെ; രൂക്ഷ വിമര്‍ശനവുമായി സുധാകര്‍ റെഡ്ഡി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 01st March 2018 09:58 AM |
Last Updated: 01st March 2018 10:05 AM | A+A A- |

മലപ്പുറം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മാണി അഴിമതിക്കാരന്‍ തന്നെയെന്നും അഴിമതിക്ക് വലിപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയതായിരുന്നു സുധാകര്‍ റെഡ്ഡി.
ബിജെപിയാണ് മുഖ്യശത്രു. ചെറുക്കാന്‍ കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ സഖ്യമാകാം. കേരളത്തില്‍ കേരള കോണ്‍ഗ്രസിനെയല്ല മുന്നണിയിലെടുക്കേണ്ടത്. ജെഡിയുവിനെ ഉള്‍പ്പെടുത്തി മുന്നി വിപുലീകരിക്കണം, അദ്ദേഹം പറഞ്ഞു.
മാണിയെയും കൂട്ടരേയും ഇടതുമുന്നണിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും അത്തരം ചര്‍ച്ച ചിലര്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നും സിപിഐ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മാണി വിഷയം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്ത പറഞ്ഞിരുന്നു.