കൊലപാതകങ്ങള്‍ സല്‍പ്പേരിനെ ബാധിച്ചു;  ജിഎസ്ടിയില്‍ ഐസക്ക് സ്വീകരിച്ചത് മുന്നണിക്ക് വിരുദ്ധമായ നിലപാടെന്ന് സിപിഐ 

അക്രമരാഷ്ട്രീയത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ച് സിപിഐ
കൊലപാതകങ്ങള്‍ സല്‍പ്പേരിനെ ബാധിച്ചു;  ജിഎസ്ടിയില്‍ ഐസക്ക് സ്വീകരിച്ചത് മുന്നണിക്ക് വിരുദ്ധമായ നിലപാടെന്ന് സിപിഐ 

മലപ്പുറം: അക്രമരാഷ്ട്രീയത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ച് സിപിഐ. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയുന്നില്ല. അക്രമരാഷ്ട്രീയം സംസ്ഥാനത്ത് സമാധാനാന്തരീക്ഷം ഇല്ലാതാക്കിയെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തി.കൊലപാതകങ്ങള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലുടെ വെടിവെച്ചുകൊന്നതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചമാണെന്ന് വിശദീകരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ മറ്റുവീഴ്ചകള്‍ ചൂണ്ടികാണിക്കാനും മറന്നില്ല.വിജിലന്‍സിനെ സ്വതന്ത്രമാക്കി ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. വിവരാവകാശനിയമം ദുര്‍ബലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതുവഴി അഴിമതിരഹിത പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു.  ജിഎസ്ടി വിഷയത്തില്‍ ഇടതുമുന്നണി ദേശീയ തലത്തില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ സമീപനമാണ് മന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചത്. തോമസ് ചാണ്ടി വിഷയം സര്‍ക്കാരിന് കളങ്കമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com