സംസ്ഥാനത്ത് അക്രമരാഷ്ട്രീയമില്ലെന്ന് സമ്മേളന റിപ്പോര്‍ട്ടിലെഴുതാന്‍ കാനത്തിന് കഴിയുമോയെന്ന് അഡ്വ. ജയശങ്കര്‍

സംസ്ഥാനത്ത് ആക്രമമില്ലെന്നും പാലും തേനും ഒഴുകയാണെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെക്കാന്‍ കഴിയുമോ. അങ്ങനെയെങ്കില്‍ ജനം പരിഹസിക്കില്ലേയെന്നും ജയശങ്കര്‍
സംസ്ഥാനത്ത് അക്രമരാഷ്ട്രീയമില്ലെന്ന് സമ്മേളന റിപ്പോര്‍ട്ടിലെഴുതാന്‍ കാനത്തിന് കഴിയുമോയെന്ന് അഡ്വ. ജയശങ്കര്‍


കൊച്ചി: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നത് സ്വാഭാവികമെന്ന് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ നിലിര്‍ത്താനുള്ളബാധ്യത സിപിഎമ്മിന് മാത്രമാണെങ്കില്‍ മറ്റെല്ലാം പാര്‍ട്ടികള്‍ക്കും രാമനാമം ജപിച്ചാല്‍ മതിയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത സിപിഎമ്മിനും സിപിഐക്കും എല്‍ഡിഎഫിലെ മറ്റുഘടകക്ഷിക്കും, മുന്നണിയിലില്ലാത്ത ബാലകൃഷ്ണപിള്ളയ്ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി സമ്മേളന വേദിയില്‍ ചര്‍ച്ച ചെയ്യുന്ന റിപ്പോര്‍ട്ടാണ്. ആ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സംസ്ഥാനത്ത് ആക്രമമില്ലെന്നും പാലും തേനും ഒഴുകയാണെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെക്കാന്‍ കഴിയുമോ. അങ്ങനെയെങ്കില്‍ ജനം പരിഹസിക്കില്ലേയെന്നും ജയശങ്കര്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിട്ടേയുള്ളു. നാളെ റിപ്പോര്‍ട്ടിനുമുകളിലുള്ള ചര്‍ച്ചയില്‍ അതിശക്തമായ അഭിപ്രായങ്ങള്‍  പറയും. അതില്‍ വിട്ടുപോയ കാര്യങ്ങള്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടും. ബിജെപിക്കെതിരെ കോണ്‍ഗ്രസിനെതിരെ മാണിയുടെ പാര്‍ട്ടിക്കെതിരെ പറയും. സിപിഐയുടെ മന്ത്രിമാരെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറയും. അങ്ങനെ തുറന്നു പറയാനുള്ള വേദിയാണ് സമ്മേളനങ്ങള്‍. ഇത് അപരാധമാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

പാര്‍ട്ടി ഫോറത്തില്‍ സഖാക്കള്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവിടെ കാനം രാജേന്ദ്രന് വ്യജമായ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ പറ്റുമോ. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണ്. ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചാല്‍ പ്രതിനിധികള്‍ അംഗീകരിക്കില്ല. പാര്‍ട്ടി സമ്മേളനവേദിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടാണ്. സിപിഎം സമ്മേളന വേദിയില്‍ സിപിഐക്കെതിരെയും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com