ആറ്റുകാല്‍ പൊങ്കാലക്കിടെ മോഷണം: രണ്ട് സ്ത്രീകളുടെ മാലകള്‍ കവര്‍ന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd March 2018 12:39 PM |
Last Updated: 02nd March 2018 12:39 PM | A+A A- |

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന്‍ വീതം വരുന്ന സ്വര്‍ണ മാലകളാണ് കവര്‍ന്നത്. രാവിലെ പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കവര്‍ച്ചയുണ്ടായത്.
പഴവങ്ങാടിയില്‍ നിന്നാണ് രമയുടെ മാല കവര്‍ന്നത്. പുത്തരിക്കണ്ടം മൈതാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മനോറാണിയുടെ മാല നഷ്ടമായത്. ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.