ഒളിവില്‍ കഴിഞ്ഞപ്പോള്‍ മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു: വൈദികനെ കൊലപ്പെടുത്തിയ കപ്യാരിന്റെ മൊഴി

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു.
ഒളിവില്‍ കഴിഞ്ഞപ്പോള്‍ മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു: വൈദികനെ കൊലപ്പെടുത്തിയ കപ്യാരിന്റെ മൊഴി

ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യതക്ക് ശ്രമിച്ചെന്നു അന്വേഷണ സംഘത്തോട് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണി വട്ടപ്പറമ്പിന്റെ മൊഴി. തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

പള്ളിവികാരിയെ കുത്തിയശേഷം കാട്ടിലേക്ക് ഓടിയ പ്രതി വിശന്ന് വലഞ്ഞ് തിരിച്ച് മലകയറാന്‍ ശ്രമിച്ചപ്പോഴാണ്  നാട്ടുകാര്‍ ഇയാളെ പിടികൂടുന്നത്. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതി മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമവും  പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡിവൈഎസ്പി ജി വേണു, കാലടി സിഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് റിവാര്‍ഡ് എന്ന തരത്തിലുള്ള വാര്‍ത്ത പോലീസ് നിഷേധിച്ചിട്ടുണ്ട്.
വ്യാഴായ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com