കേരളത്തില്‍ ഇന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല: സൂചന പണിമുടക്ക് ആരംഭിച്ചു

ഇന്നലെ മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് സതേണ്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ തീരുമാനം.
കേരളത്തില്‍ ഇന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല: സൂചന പണിമുടക്ക് ആരംഭിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല. സൂചന പണിമുടക്ക് ആരംഭിച്ചു. ഡിജിറ്റല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ ക്യൂബ്, യൂഎഫ്ഒ അടക്കമുള്ള ഉയര്‍ന്ന പ്രദര്‍ശനനിരക്കിനെതിരെയാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

കേരളത്തോടൊപ്പം തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലും ഇന്ന് സൂചനാ പണിമുടക്കാണ്. ഇന്നലെ മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് സതേണ്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ തീരുമാനം.

ഇതിനെ തുടര്‍ന്ന് കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ പഴയ സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com