ത്രിപുര തെരഞ്ഞടുപ്പ് ഫലം:  ചങ്കിടിപ്പോടെ സിപിഎം കേരളഘടകം

സിപിഎമ്മിന്റെ ഭാവി പ്രവര്‍ത്തനങ്ങളെയും സ്വാധിനിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സിപിഎം സംസ്ഥാന നേതൃത്വം  
ത്രിപുര തെരഞ്ഞടുപ്പ് ഫലം:  ചങ്കിടിപ്പോടെ സിപിഎം കേരളഘടകം

അഗര്‍ത്തല: ത്രിപുര തെരഞ്ഞടുപ്പ് ഫലം ശനിയാഴ്ച വരാനിരിക്കെ സിപിഎം കേരളഘടകത്തിനും ചങ്കിടിപ്പ്. ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന അങ്കലാപ്പിലാണ് സംസ്ഥാന ഘടകം. ബിജെപി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങളിലും പാര്‍്ട്ടി നയങ്ങളിലും മാറ്റം വരുത്തേണ്ടിവരുമോ എന്നതാണ് കേരളഘടകത്തിന്റെ ആശങ്കയ്ക്ക് കാരണം. ഇതിന് ആക്കം കൂട്ടുന്ന പ്രതികരമാണ് ത്രിപുരയിലെ സിപിഎം ഘടകത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് സിപിഎം ത്രിപുര ഘടകം പ്രതികരിച്ചു. ഇതൊടൊപ്പം സിപിഎമ്മിന്റെ ഭാവി പ്രവര്‍ത്തനങ്ങളെയും സ്വാധിനിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സിപിഎം സംസ്ഥാന നേതൃത്വം  ചൂണ്ടിക്കാണിക്കുന്നു. 

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നയങ്ങളില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നിരവധി  ചോദ്യങ്ങള്‍ നേതൃത്വത്തിനുള്ളില്‍ തന്നെ ഉയര്‍ന്നുവരാന്‍ ഇടയാക്കുമെന്ന് സിപിഎം വ്യക്തമാക്കുന്നു. ബംഗാളിലെ തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ബംഗാള്‍ പാര്‍ട്ടിയുടെ നിലപാട് പുതിയ സാഹചര്യത്തില്‍  കൂടുതല്‍ ശക്തിപ്രാപിക്കും. ബംഗാള്‍ ഘടകവും ത്രിപുര ഘടകവും കോണ്‍ഗ്രസ് സഖ്യം വേണമെന്ന നിലപാട് ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നതോടെ വെട്ടിലാവുക കേരള ഘടകമായിരിക്കുമെന്നും വിലയിരുത്തുന്നു.


ഹൈദരബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി ശക്തമായ വാദപ്രതിവാദങ്ങളായിരിക്കും അരങ്ങൊരുങ്ങുക. അവിടെ കേരളഘടകത്തിന് നിലവില്‍ ലഭിച്ചിരിക്കുന്ന മേല്‍ക്കൈ തുടരാന്‍ കഴിയുമോ എന്ന് സംശയങ്ങളും ബാക്കിയാകും. ത്രിപുര  തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് കേരളത്തില്‍ നിന്നുള്ള ഒരു നേതാക്കളെയും ക്ഷണിച്ചിരുന്നില്ല. തെരഞ്ഞടുപ്പ് ദിവസം കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ വിജയാശാംസകള്‍ നേര്‍ന്നതല്ലാതെ മറ്റൊരു ഇടപെടുലുമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com