മുഖ്യമന്ത്രി ഇന്ന് മധുവിന്റെ വീട്ടിലെത്തും; കൊലപാതകത്തില്‍ പൊലീസ് പങ്ക് അന്വേഷിക്കണമെന്ന് ആദിവാസി സമരസമിതി

മോഷണമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടിയിലെത്തും
മുഖ്യമന്ത്രി ഇന്ന് മധുവിന്റെ വീട്ടിലെത്തും; കൊലപാതകത്തില്‍ പൊലീസ് പങ്ക് അന്വേഷിക്കണമെന്ന് ആദിവാസി സമരസമിതി

പാലക്കാട്: മോഷണമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളി 'കില' കേന്ദ്രത്തിലെത്തുന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിന്റെ വീട് സന്ദര്‍ശിക്കും. 

അതേസമയം കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്തെത്തി.  ആദിവാസി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ ആരോപണം. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കുകയോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയോ വോണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മധുവിന്റെ കൊലവപാതകത്തില്‍ പൊലീസ് പലകാര്യങ്ങളും മറച്ചുവയ്ക്കുന്നു. നാട്ടുകാര്‍ പിടികൂടിയതിന് ശേഷം ഒരുമണിക്കൂറോളം മധു നടന്നിട്ടുണ്ട്. ഒരു മണിക്കൂറോളം മുക്കാലി ജംങ്ഷനില്‍ നിന്നു. പിന്നീട് പൊലീസ് വാഹനത്തില്‍ മരിക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും ആദിവാസി സമരസമിതി ആരോപിക്കുന്നു. സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com