സിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സഹീറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

മണ്ണാര്‍കാട് സിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു 
സിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സഹീറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പാലക്കാട്: മണ്ണാര്‍കാട് സിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു അട്ടപ്പാടിയിലെ മധുവിന്റെ വീട്ടില്‍ സന്ദശനം നടത്തി മടങ്ങും വഴിയാണ് പിണറായി വിജയന്‍ സഫീറിന്റെ വീട് സന്ദര്‍ശിച്ചത്. സഫീര്‍ കൊലപാതകക്കേസില്‍ സിപിഐ പ്രവര്‍ത്തകരാണ് പ്രതികളെന്ന് പിതാവ് സിറാജ്ജുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ കൊലപാതകമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നതായും കൊലപാതകത്തിനു പിന്നില്‍ സിപിഐ ഗുണ്ടകാളാണെന്നും സിറാജ്ജുദ്ദീന്‍ പറഞ്ഞു. എനിക്കും എന്റെ കുടുംബത്തും നേരെ നേരത്തെയും വധഭ ഭീഷണിയുണ്ടായിരുന്നു. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ഞാന്‍ ഇടപെട്ടിരുന്നു സിറാജ്ജുദ്ദീന്‍ വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരാണ് പോലീസിന്റെ പിടിയിലായത്. സി.പി.ഐ. അനുഭാവികളും സഫീറിന്റെ അയല്‍വാസികളുമായ അഞ്ച് പേരാണ് അറസ്റ്റിലായത്. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സിപിഐമുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നായിരുന്നു ലീഗ് ആരോപിച്ചിരുന്നത്. സഫീറിന്റെ വീട്ടിലേക്ക് എത്തിയ മുഖ്യമന്ത്രിയെ അനുഗമിക്കാന്‍ സിപിഐ പ്രതിനിധികള്‍ ആരും തയാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com