ലോക്‌നാഥ് ബെഹ്‌റ എകെജി സെന്ററിലെ പ്യൂണോ ? : കെ മുരളീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2018 12:21 PM |
Last Updated: 03rd March 2018 12:21 PM | A+A A- |

തിരുവനന്തപുരം : ബിനോയി കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഷുഹൈബ് വധക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ എകെജി സെന്ററിലെ പ്യൂണ്‍ ആണോയെന്ന് സംശയമുണ്ടെന്നും കെ മുരളീധരന്‍ പരിഹസിച്ചു.
ആളുകളെ കൊല്ലാന്‍ സിപിഎം കില്ലര്‍ ഗ്രൂപ്പുകളെ നിയോഗിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഷുഹൈബിനെ കൊല്ലിച്ചവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട് പിശാചിന്റെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുകയാണ്. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.