മോദിയുടെയും അമിത് ഷായുടെയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ: കെ സുരേന്ദ്രന്‍

ത്രിപുര തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന വിജയത്തിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 
മോദിയുടെയും അമിത് ഷായുടെയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ: കെ സുരേന്ദ്രന്‍

കൊച്ചി:  ത്രിപുര തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന വിജയത്തിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. 'ബി. ജെ. പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു' തുടങ്ങിയുള്ള മുട്ടാപ്പോക്കുന്യായങ്ങളാണ് പറയുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല- സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി. ജെ. പി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കും. സി. പി. എമ്മും ബി. ജെ. പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ - സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com