യെച്ചൂരിയാണ് ശരി;  ബിജെപിയെ നേരിടാന്‍ മതേതര കക്ഷികളുടെ സഖ്യം വേണം: രമേശ് ചെന്നിത്തല 

തെരഞ്ഞെടുപ്പിലുടെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ഊട്ടിയുറപ്പിച്ച ബിജെപിയെ നേരിടാന്‍ മതേതര കക്ഷികളുടെ സഖ്യം വേണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രമേശ് ചെന്നിത്തല. 
യെച്ചൂരിയാണ് ശരി;  ബിജെപിയെ നേരിടാന്‍ മതേതര കക്ഷികളുടെ സഖ്യം വേണം: രമേശ് ചെന്നിത്തല 

തിരുവനന്തപുരം:തെരഞ്ഞെടുപ്പിലുടെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ഊട്ടിയുറപ്പിച്ച ബിജെപിയെ നേരിടാന്‍ മതേതര കക്ഷികളുടെ സഖ്യം വേണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രമേശ് ചെന്നിത്തല. 

കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള മതേതര കക്ഷികളുമായി ദേശീയ തലത്തില്‍ ധാരണ വേണമെന്ന നിലപാട് സ്വീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സമീപനം ശരിയാണെന്ന് തെരഞ്ഞെടുപ്പിലുടെ തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ത്രിപുരയില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com