എന്റെ മരണം ആഗ്രഹിക്കുന്ന ചില പത്രക്കാരുണ്ട്; പിണറായി വിജയന്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 04th March 2018 01:05 PM |
Last Updated: 04th March 2018 01:05 PM | A+A A- |

തിരുവനന്തപുരം: തന്റെ മരണം ആഗ്രഹിക്കുന്ന ചില പത്രക്കാരുണ്ടെന്നും അവരാണ് ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈ അപ്പോളോ ആശുപത്രിയിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചുകാലം മുമ്പ് തിരുവനന്തപുരം എകെജി സെന്ററിനു നിങ്ങള്‍ കുറച്ചാളുകള്‍ ഇങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ എകെജി സെന്ററിലേക്ക് പോകുമ്പോള്‍ അവിടിരുന്ന് ഒരാള്‍ മറ്റെയാളോട് പറയുകയാണ്, 'എത്രയാള് വാഹനമിടിച്ചു മരിക്കുന്നു; ഇവനൊന്നും ചാവുന്നുമില്ല.' എന്ന്. അങ്ങനെ ചില വികാരക്കാര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. ആ വികാരക്കാര്‍ ചമച്ച ഒരു വാര്‍ത്തയാണ് വന്നത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'എന്ത് പരിശോധിക്കാന്‍ പോയീന്നാ പറഞ്ഞേ? പ്ലേറ്റ്‌ലെറ്റോ' എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. 'കൗണ്ട് കുറഞ്ഞുപോയി എന്ന്. അതെല്ലാം അങ്ങനെയുള്ള ആളുകളുടെ ആഗ്രഹമാണ്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ടുമാത്രം ഒരു മനുഷ്യന് ഒന്നും സംഭവിക്കില്ല. ഇത് സാധാരണയുള്ളൊരു ചെക്കപ്പാണ്. പത്തുപതിനഞ്ചു വര്‍ഷമായി ഞാന്‍ നടത്തുന്നതാണ്. അത് ഇപ്പോള്‍ നടത്തിയെന്നു മാത്രമേയുള്ളൂ. മറ്റ് യാതൊരു പ്രശ്‌നവും എന്റെ ആരോഗ്യത്തിന് സംഭവിച്ചിട്ടില്ല. ചിലര് അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും. ഇപ്പോ വന്നിട്ടില്ല.' എന്നും മുഖ്യമന്ത്രി പറഞ്ഞു.