വിഭാഗിയത രൂക്ഷം; സിപിഐയില്‍ വെട്ടിനിരത്തല്‍; ഇരുപക്ഷത്തേയും പ്രമുഖര്‍ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തേക്ക്‌

വിഭാഗിയത രൂക്ഷമായ സിപിഐ സംസ്ഥാന സമിതിയില്‍ അഴിച്ചുപണി
വിഭാഗിയത രൂക്ഷം; സിപിഐയില്‍ വെട്ടിനിരത്തല്‍; ഇരുപക്ഷത്തേയും പ്രമുഖര്‍ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തേക്ക്‌

മലപ്പുറം: വിഭാഗിയത രൂക്ഷമായ സിപിഐ സംസ്ഥാന സമിതിയില്‍ അഴിച്ചുപണി. ഇരുപക്ഷത്തേയും പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കുന്നു.  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്ഥനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒവിവാക്കി. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വാഴൂര്‍ സോമനെയാണ് ഒഴിവാക്കിയത്. അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് വാഴൂര്‍ സോമനെ ഒഴിവാക്കിയത്. 

മുന്‍ എംപിയും കെ.ഇ ഇസ്മായില്‍ പക്ഷത്തെ പ്രമുഖ നേതാവുമായ എം.പി അച്യുതനെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇസ്മായില്‍ പക്ഷത്തിന് മുന്‍തൂക്കമുള്ള തിരുവനന്തപുരം ജില്ലയില്‍ നിന്ന് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്നവരുടെ പട്ടികയില്‍ അച്യുതന്റെ പേരില്ല. മീനാങ്കല്‍ കുമാര്‍, മനോജ് ഇടമന എന്നിവരെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രതിനിധികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കെ.ഇ ഇസ്മായില്‍ പക്ഷത്തെ പ്രമുഖയും ആദിവാസി നേതാവുമായി ഈശ്വരി രേശനെ ഒഴിവാക്കി. ഈശ്വരി രേശന് പകം മല്ലികയെയാണ് ജില്ലയില്‍ നിന്ന് സംസ്ഥാന സമിതിയില്‍ എടുത്തിരിക്കുന്നത്.
 

കെ.ഇ ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനേയും സെക്രട്ടറിയേയും  മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.വെളിയം രാജനേയും എ.കെ ചന്ദ്രനേയുമാണ് മാറ്റിയത്.
 സംസ്ഥാന നേതൃതത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട ഇ.എസ് ബിജിമോള്‍ എംഎല്‍എ സംസ്ഥാന സമിതിയിലേക്ക് തിരിച്ചെത്തി.

എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്നു. ഇവിടെ കാനം പക്ഷം തോറ്റു. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ അവസാന നിമിഷം സമവായമുണ്ടായി തെരഞ്ഞെടുപ്പ് ഒഴിവാക്കുകയായിരുന്നു. കൊല്ലം ജില്ലാ ഘടകത്തില്‍ സകനത്ത വാക്ക് തര്‍ക്കമാണ് ഉണ്ടായത്. 

എഐവൈഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദിനേയും ഒഴിവാക്കി.
 

സിപിഐ ഭരണഘടന പ്രകാരം നിലവിലുള്ള കൗണ്‍സിലില്‍ നിന്ന് ഇരുപത് ശതമാനം അംഗങ്ങള്‍ക്ക് പകരം യുവാക്കളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചില നേതാക്കളെ ഒഴിവാക്കുന്നത് എന്നാണ് പാര്‍ട്ടി വിശദീകരണം. 

നേരത്തെ കാനം രാജേന്ദ്രന് എതിരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടത്താന്‍ കെ.ഇ ഇസ്മായില്‍ പക്ഷം തീരുമാനിച്ചിരുന്നു. കാനത്തിന്റെ എതിര്‍ പക്ഷത്ത് നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് സി.ദിവാകരനെ മത്സരിപ്പിക്കാന്‍ വേണ്ടി ഇസ്മായില്‍ പക്ഷം ശ്രമിച്ചിരുന്നുവങ്കെിലുംപാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനം എന്ന് പറഞ്ഞ് സി ദിവാകരന്‍ പിന്‍മാറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com