കാസര്‍കോട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിലെ ഓവുചാലില്‍ 

ദുരുഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാസര്‍കോട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിലെ ഓവുചാലില്‍ 

കളനാട് (കാസര്‍കോട്): ദുരുഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15)  മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ  കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ കണ്ടെത്തിയത്.

ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജാസിര്‍. സ്‌കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ജാസിറിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമെല്ലാം ജാസിറിനുവേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  സംഭവത്തില്‍ ജാസിറിന്റെ കൂട്ടുകാരായ നാലു പേരേ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com