കോണ്‍ഗ്രസുകാരേ എന്തൊരു മാനക്കേടാണിത്; ത്രിപുരയിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പിണറായി

ത്രിപുരയില്‍ സംപൂജ്യരായ കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കോണ്‍ഗ്രസുകാരേ എന്തൊരു മാനക്കേടാണിത്; ത്രിപുരയിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പിണറായി

തിരുവനന്തപുരം: ത്രിപുരയില്‍ സംപൂജ്യരായ കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുകാര്‍ മൊത്തത്തില്‍ ബിജെപിയിലേക്ക് പോയത് അപ്രതീക്ഷിതമായിപ്പോയി. ബിജെപിക്കുണ്ടായിരുന്ന വോട്ടുകള്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ 38%വോട്ടും ബിജെപിക്ക് കിട്ടി. എന്തൊരു മാനക്കേടാണിതെന്നും കോണ്‍ഗ്രസ് അപമാനകരമായ അവസ്ഥയിലെത്തിയെന്നും പിണറായി പറഞ്ഞു. 

2013ലെ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ നേടി പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായി. ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com