പരാതി കിട്ടിയാല്‍ അടയിരിക്കുകയാണോ വേണ്ടത്; സഭാ കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

സിറോ മലബാര്‍ ഭൂമി ഇടപാടില്‍ കേസെടുക്കാത്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇടപാടില്‍ ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും കോടതി
പരാതി കിട്ടിയാല്‍ അടയിരിക്കുകയാണോ വേണ്ടത്; സഭാ കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: സിറോ മലബാര്‍ ഭൂമി ഇടപാടില്‍ കേസെടുക്കാത്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇടപാടില്‍ ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരത്തില്‍ ഒരു പരാതി കിട്ടിയാല്‍ പൊലീസ് അടയിരിക്കുകയാണോ ചെയ്യേണ്ടതെന്നും ജസ്റ്റിസ് കമാല്‍ പാഷചൂണ്ടിക്കാട്ടി.

പരാതി ലഭിച്ചാല്‍ കേസ് രജിസ്്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നതാണ് നിയമം. ഇത് തന്നെയാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശവും. എന്നിട്ടും എന്തുകൊണ്ടാണ് കേസെടുക്കാക്കാന്‍ മടികാട്ടിയതെന്നായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. കേസില്‍ കര്‍ദ്ദിനാളിന് പ്രത്യേക പരിഗണ നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഇത് ഒരു സിവില്‍ കേസാണെന്നും കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടതില്ലെന്നുമായിരുന്നു കേസില്‍ സര്‍ക്കാരിന്റെ നിലപാട്.


അതേസമയം ഇടപാടില്‍ അതിരൂപതക്ക് പണം നല്‍കിയതായി ഇടനിലക്കാരന്‍ കോടതിയെ അറിയിച്ചു. 3 കോടി 90 ലക്ഷം രൂപ ബാങ്ക് വഴിയാണ് നല്‍കിയതെന്നുമായിരുന്നു സജുവര്‍ഗീസ് കോടതിയില്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇടപാടില്‍ കേസന്വേഷണം നടത്തേണ്ടെയെന്ന് കോടതിയുടെ ഭാഗത്ത് നിന്ന് പരാമര്‍ശം ഉണ്ടായത്. എന്നാല്‍ പണം വാങ്ങിയിട്ടില്ലെന്നായിരുന്നു അതിരൂപത കോടതിയെ അറിയിച്ചത്. ഇടനിലക്കാരന്‍ നല്‍കി എന്നു പറയുന്ന പണം സഭയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വാദം പൂര്‍ത്തിയായി. നാളെ വിധി പ്രസ്താവം ഉണ്ടാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com