മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്‌
മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്.  മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്തയച്ചത്. 

17 വർഷത്തോളമായി ഒരു കുറ്റവും ചെയ്യാത്ത മഅ്ദനി ജയിലിലാണ്. ആരോഗ്യ നില മോശംമായതിനെ തുടർന്ന് അദ്ദേഹം ബംഗളൂരു എം.എസ് രാമയ്യ മെമോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ദിനംപ്രതി അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാവുകയാണ്. ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തില്‍ അനുകൂല നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കണം. കേരളത്തിലെ മത നേതാക്കളും വിവിധ സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ സമീപിച്ചിരുന്നു. കേരളത്തിലേക്ക് ചികിത്സ മാറ്റണമെന്ന മഅ്ദനി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ മഅ്ദനിയുടെ അപേക്ഷയെ എതിർക്കരുതെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ സിദ്ധരാമയ്യയോട് അഭ്യർഥിച്ചു. 

മ​അ്ദ​നി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നു​മേ​ൽ കേ​ര​ളം ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. സു​പ്രീം​കോ​ട​തി വി​ധി​യെ​പ്പോ​ലും പ​രി​ഹ​സി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​ത്. ശ​രീ​രം ത​ള​ർ​ന്ന് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന മ​അ്ദ​നി​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ല്ലെ​ങ്കി​ൽ ജീ​വ​ൻ​ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​​മെ​ന്ന്​ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ അ​യ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി എ​ന്നി​വ​ർ​ക്ക് സംഘടന നേതാക്കൾ നി​വേ​ദ​നം ന​ൽ​കി​യ​ിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com