മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഒരു ദിവസത്തിനുള്ളില്‍ വധിക്കുമെന്നാണ് ഫോണിലൂടെ ഭീഷണി നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഒരു ദിവസത്തിനുള്ളില്‍ വധിക്കുമെന്നാണ് ഫോണിലൂടെ ഭീഷണി നടത്തിയിരിക്കുന്നത്. ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഫോണിലേക്കാണ് വധഭീഷണി കോള്‍ എത്തിയത്. തുടര്‍ന്ന് ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനെയും ബന്ധപ്പെടുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉത്തരവിട്ടു.

ഭീഷണിപ്പെടുത്തിയയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നതായാണ് സൂചന. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

ശനിയാഴ്ചതന്നെ തിരുവനന്തപുരം എ.കെ.ജി. സെന്ററിനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും സുരക്ഷ കര്‍ശനമാക്കി. ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

ഭീഷണിസന്ദേശം ലഭിച്ചെന്നും പൊലീസ് ഗൗരവത്തോടെ അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com