ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.
ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരായ ബൈജു , ദീപ്ചന്ദ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ് ദീപ് ചന്ദ്. ഗൂഡാലോചനയില്‍ പങ്കാളിയായ ബൈജു കൊലയ്ക്ക് ശേഷം ആയുധം ഒളിപ്പിക്കാനും കൂട്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാളും ഒരു മഴുവും ചാക്കില്‍ക്കെട്ടിയ നിലയില്‍ പൊലീസ് കണ്ടെടുത്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com